തിരുവനന്തപുരം: കെ.എസ്.ആര്‍.ടിസി പ്രതിസന്ധിയില്‍ ഗതാഗത മന്ത്രി എം.കെ.ശശീന്ദ്രന്റെ നിലപാട് ഇങ്ങനെ . കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്ക് മറുപടിയുമായാണ് മന്ത്രി എ.കെ.ശശീന്ദ്രന്‍ രംഗത്തെത്തിയത്. മന്ത്രിക്ക് മാത്രമായി പ്രശനം പരിഹരിക്കാനാകില്ല. പുനരുദ്ധാരണ പാക്കേജിന് പ്രത്യേക പണം അനുവദിക്കാതെ ചര്‍ച്ച നടത്തിയതുകൊണ്ട് പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ ശമ്പളം തുടര്‍ച്ചയായി മൂന്നാംമാസവും മുടങ്ങിയ സാഹചര്യത്തില്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം തുടരുകയാണ്. സിഐടിയുവിന്റേ സമരം രണ്ടാഴ്ച പിന്നിട്ടു.ഗതാഗതമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണ് യൂണിയന്‍ നേതാക്കള്‍ ഉയര്‍ത്തുന്നത്.
കെഎസ്ആര്‍ടിസിയിലെ പ്രതസനിധിക്ക് എംഡിയുടേയോ ഗതാഗതമന്ത്രിയുടേയോ കാര്യക്ഷമതയെ കുറ്റപ്പെടുത്തേണ്ടെന്ന് ഗതാഗത മന്ത്രി തുറന്നടിച്ചു. ആയിരം കോടിയുടെ പുനരുദ്ധാരണ പദ്ധതി ബജറ്റില്‍ അനുവദിച്ചെങ്കിലും , അത് പെന്‍ഷനും ശമ്പളത്തിനും വേണ്ടി മാത്രമാണ് വിനിയോഗിക്കുന്നത്. മറ്റ് വകുപ്പുകള്‍ക്ക് ലഭിക്കുന്നത് പോലുള്ള സഹായം കെഎസ്ആര്‍ടിസിക്ക് കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
Post Your Comments