പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. ഒരു ജനവിഭാഗത്തെ അന്യവല്‍ക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ കയ്യടി കിട്ടുമ്പോള്‍ യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കുന്നതിനെ ചോദ്യം ചെയ്താല്‍ കൈവിലങ്ങ് ഉറപ്പാണെന്ന് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു. രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും ഇതില്‍ ആരുടെ കൂടെയായിരിക്കണം എന്നും ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു ശരാശരി മലയാളിയുടെ സംശയങ്ങൾ ..
ശരിയാണ്, മത വിശ്വാസത്തിന്റെ പേരിൽ ഒരു ജനവിഭാഗത്തെ അന്യവൽക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിർത്താൽ കേരളത്തിൽ നിന്നും കയ്യടികിട്ടും. പോലീസ് സംരക്ഷണവും ഉറപ്പ്. എന്നാൽ ചിന്തിക്കുന്ന, പുസ്തകം വായിക്കുന്ന കേരളത്തിലെ ചെറുപ്പക്കാരെ UAPA ചുമത്തി അറസ്റ്റ് ചെയ്തു ജയിലടക്കുന്ന ദുരധികാര രൂപങ്ങൾക്കെതിരെ ചെറുവിരൽ അനക്കിയാൽ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പ്. രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ.
ഇതിൽ ആരുടെ കൂടെയായിരിക്കണം നമ്മൾ?
Post Your Comments