![](/wp-content/uploads/2019/12/toll.jpg)
തൃശൂര്‍ : ടോള്‍ പ്ലാസകളില്‍ വാഹനങ്ങളുടെ നീണ്ട നിര .വാഹനങ്ങളെ ബ്ലോക്ക് ആക്കി പുതിയ സംവിധാനം. വാഹനങ്ങളില്‍ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടിയെങ്കിലും ടോള്‍ പ്ലാസകളിലെ ആശയക്കുഴപ്പത്തിന് കുറവൊന്നുമില്ല. പാലിയേക്കര ടോള്‍പ്ലാസയിലെ വാഹനനിര ആമ്പല്ലൂര്‍ വരെ നീളുന്നത് പതിവായി. വാഹനനിര നീളുന്നത് ആംബുലന്‍സ്, പൊലീസ്, അഗ്നിരക്ഷാസേന തുടങ്ങി അവശ്യവാഹനങ്ങളുടെ യാത്രയും തടസ്സപ്പെടുത്തുന്നു. ടോള്‍ പ്ലാസകളിലെ സമയ നഷ്ടം കുറയ്ക്കാനായി കൊണ്ടു വന്ന ഫാസ്ടാഗ് ഇപ്പോള്‍ ബ്ലോക്ക് വര്‍ദ്ധിപ്പിക്കുകയാണ്.
Read Also : ടോള്‍ പ്ലാസകള്‍ കടക്കുന്ന വാഹനങ്ങളില്‍ ഫാസ്ടാഗ് : വീണ്ടും സമയം നീട്ടി നല്കി കേന്ദ്രം
കഴിഞ്ഞ ദിവസം ടാഗിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഫാസ്ടാഗ് ലൈനിലും വാഹനങ്ങള്‍ വരി നില്‍ക്കേണ്ടി വന്നു. ടാഗ് റീഡ് ചെയ്യുന്നതിലെ സാങ്കേതികപ്പിഴവാണ് സമയം വൈകിക്കുന്നതെന്നു യാത്രക്കാര്‍ ആരോപിക്കുന്നു.ടാഗില്‍ മതിയായ തുക ഉണ്ടായിട്ടും ടാഗ് റീഡറില്‍ പണമില്ലെന്ന് കാണിക്കുന്നതായി യാത്രക്കാരുടെ പരാതിയുണ്ട്. ടാഗ് റീഡായിട്ടില്ലെന്ന് കാണിച്ചതിനാല്‍ പണം നല്കി പോകുന്ന യാത്രക്കാരന് പിന്നീട് ടാഗില്‍ നിന്നു പണം നഷ്ടപ്പെട്ടതായി ഒട്ടേറെ പരാതി ഉയര്‍ന്നിട്ടുണ്ട്.
ഡിജിറ്റലായി ടോള്‍ പിരിക്കുന്നതിന് സ്ഥാപിക്കുന്ന പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗുകള്‍. വാഹനങ്ങളുടെ മുന്‍വശത്തെ വിന്‍ഡ് സ്ക്രീനിലാണ് ഫാസ്ടാഗുകള്‍ ഒട്ടിക്കുക. വാഹനം ടോള്‍ പ്ലാസ വഴി കടന്നുപോകുമ്പോള്‍ തന്നെ ടോള്‍ പിരിക്കാന്‍ ഫാസ്ടാഗുകള്‍ സഹായിക്കും. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്നോളജി അഥവാ RFID ഉപയോഗിച്ചാണ് ഫാസ്ടാഗുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്നും പണം ഈടാക്കുന്നത്. ടോള്‍ പ്ലാസകളിലോ ഓണ്‍ ലൈന്‍ വഴിയോ ഫാസ്ടാഗുകള്‍ റീ ചാര്‍ച്ച് ചെയ്യാം. രാജ്യത്തെ ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള ഏത് ദേശീയപാതകളിലെ ടോളുകളിലും ഫാസ്ടാഗുകള്‍ ഉപയോഗിക്കാനാകും.
Post Your Comments