Latest NewsNewsIndia

വധശിക്ഷ റദ്ദാക്കണം : ഹൈക്കോടതിയെ സമീപിച്ച് നിർഭയ കേസിലെ പ്രതി

ന്യൂഡൽഹി : വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് നിർഭയ കേസിലെ പ്രതിയായ പവന്‍ ഗുപ്ത. കുറ്റം നടന്നപ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പ്രായം തെളിയിക്കുന്ന പരിശോധനകൾ നടത്തിയിട്ടില്ലെന്നും പവൻ ഗുപ്ത ഹര്‍ജിയില്‍ പറയുന്നു. കോടതി ഹർജി നാളെ പരിഗണിക്കും.

Also read : ഡൽഹിയിൽ നടന്ന ബസ് കത്തിച്ചതുൾപ്പെടെയുള്ള അക്രമങ്ങൾക്ക് പിന്നിൽ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ , ഡൽഹി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്, ക്രിമിനലുകളുടെ ചിത്രങ്ങൾ പുറത്ത്

അതേസമയം കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നു കോടതി വിലയിരുത്തി. ആകെ നാല് പ്രതികളാണ് കേസിലുള്ളത്.

നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകളനുസരിച്ച് പ്രതികളുടെ വധശിക്ഷ ഇനിയും നീണ്ടേക്കും. മരണവാറന്‍റ് നല്‍കുന്നതുമായി ബന്ധപെട്ടു ഡൽഹി സർക്കാർ ല്‍കിയ കേസ് പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിലേക്ക് മാറ്റിയതാണ് വധശിക്ഷ നീളുമെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് കാരണം. വാദം കേള്‍ക്കുന്നത് നീട്ടിയതില്‍ നിരാശയുണ്ടെന്നായിരുന്നു നിര്‍ഭയയുടെ അമ്മ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button