ഗെയിമിംഗ് പ്രേമികളെ ലക്ഷ്യമിട്ട് പുതിയ റോഗ് ഫോണ്‍ 2 വിപണിയിൽ എത്തിച്ച് അസ്യൂസ്. ശക്തമായ ഹാര്‍ഡ് വെയറുകളാണ് പ്രധാനപ്രത്യേകത. സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് ചിപ്‌സെറ്റ്, 12 ജിബി വരെ റാം 512 ജിബി വരെ സ്റ്റോറേജ് എന്നിവ ഫോണിനെ കൂടുതൽ കരുത്തനാക്കുന്നു. 48 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 586+13 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ എന്നീ ഇരട്ട പിൻക്യാമറഫാസ്റ്റ് ചാര്‍ജ് 4.0 പിന്തുണയോടെ വേഗതയേറിയ 30വാട്സ് ഹൈപ്പര്‍ ചാര്‍ജർ എന്നിവയാണ് മറ്റു സവിശേഷതകൾ.
Also read : ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട്ട് ഫോൺ; ഇന്ത്യൻ വിപണി പിടിക്കാൻ മോട്ടറോള റേസര്‍ ഉടൻ എത്തും
രണ്ട് വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ബേസിക്ക് പതിപ്പിന് 37,999 രൂപയും റോഗ് 2ന്റെ പൂര്‍ണ്ണമായി ലോഡുചെയ്ത പതിപ്പിന് 59,999 രൂപയുമാണ് വില. സാധാരണ മോഡലിനേക്കാള്‍ കൂടുതല്‍ സൗ കാര്യങ്ങള്‍ അധിക വിലയ്ക്ക് അസ്യൂസ് വാഗ്ദാനം ചെയ്യുന്നു. ഫ്ലിപ്കാര്‍ട്ടിലൂടെ ഫോൺ സ്വന്തമാക്കാം
Post Your Comments