Latest NewsIndiaNews

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രക്ഷോഭത്തിന് : ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം : സമരത്തില്‍ മുന്‍പന്തിയില്‍ നാല് മലയാളി വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രക്ഷോഭത്തിന് . ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ,
സമരത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ മലയാളികളായ നാല് പേരാണ് സമരത്തിന്റെ മുന്‍പന്തചിയില്‍ നില്‍ക്കുന്നത്. സമരത്തിന് എല്ലാ ക്യാംപസിലെയും വിദ്യാര്‍ത്ഥികള്‍ പിന്തുണ നല്‍കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

Read Also : തന്റെ ഫേസ്‌ബുക്ക് റിപ്പോർട്ട് ചെയ്തത് സംഘപരിവാർ, സാമൂഹിക മാധ്യമങ്ങളിലെ അപവാദ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജാമിയ മിലിയ വിദ്യാർത്ഥിനി ഐഷ റെന്ന

ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളാണ് രാജ്യതലസ്ഥാന നഗരിയെ യുദ്ധക്കളമാക്കിയത് . പിന്നീട് നടന്ന പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്താകമാനം പിന്തുണ ലഭിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മദ്രാസിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ വരെ പ്രതിഷേധമുയര്‍ന്നു. പൊലീസ് നടപടികളില്‍ ഭയന്ന് പിന്മാറില്ലെന്ന് നേരത്തെ തന്നെ ജാമിയ വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതുകൊണ്ടൊന്നും തങ്ങള്‍ പിന്‍മാറില്ലെന്നും വീണ്ടും സമരം ശക്തമാക്കുമെന്നാണ് ഇവര്‍ അറിയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button