Latest NewsIndia

തന്റെ ഫേസ്‌ബുക്ക് റിപ്പോർട്ട് ചെയ്തത് സംഘപരിവാർ, സാമൂഹിക മാധ്യമങ്ങളിലെ അപവാദ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജാമിയ മിലിയ വിദ്യാർത്ഥിനി ഐഷ റെന്ന

ദേശീയതലത്തില്‍ ശക്തമായ സമരത്തിന് ജാമിയ സമരസമിതി ആഹ്വാനം ചെയ്തു.

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെ അപവാദ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജാമിയ മിലിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനി ഐഷ റെന്ന.സംഘപരിവാര്‍ കാമ്പയിനിലൂടെ തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ട് നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ലെന്നും ഐഷ റെന്ന ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഫെയ്സ്ബുക്കിന്‍റെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്സിന് വിരുദ്ധമായ പോസ്റ്റുകള്‍ കണ്ടെത്തിയതിനാലാണ് ഫെയ്സ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന സ്‌ക്രീന്‍ ഷോട്ടും ഐഷ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.അതിനിടെ, ഐഷയുടെ ട്വിറ്റര്‍ അക്കൗണ്ടിനും ചൊവ്വാഴ്ച രാത്രിയോടെ നിയന്ത്രണമേര്‍പ്പെടുത്തി.

എന്നാൽ എന്തുവന്നാലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരും. രാജ്യത്തിന്റെ ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനാണ് ഈ പോരാട്ടം നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.അതേസമയം നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ദേശീയതലത്തില്‍ ശക്തമായ സമരത്തിന് ജാമിയ സമരസമിതി ആഹ്വാനം ചെയ്തു.

സമരത്തിന് രാജ്യത്തെ എല്ലാ ക്യാമ്പസുകളും പിന്തുണ നല്‍കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചു. പതിനഞ്ചിന് സര്‍വകലാശാലയില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ ശക്തമായ പ്രതിഷേധത്തിലാണ്. നിരവധി സര്‍വകലാശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button