ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്താനൊരുങ്ങുന്ന പ്രസംഗം ചരിത്രത്തിലിടം പിടിക്കാനൊരുങ്ങുന്നു. ഒന്‍പതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ 400-ാം ജന്മവാര്‍ഷത്തില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. ഇതോടെ സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറും.
Read Also : ബുൾഡോസറിന് വട്ടം നിന്ന് ബൃന്ദ കാരാട്ട്: ജഹാംഗീർപുരിയിലെ കെട്ടിടം പൊളിക്കലിനിടെ നാടകീയ സംഭവങ്ങൾ
ചെങ്കോട്ടയിലെ പുല്‍ത്തകിടിയില്‍ നിന്നാകും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. സ്വാതന്ത്ര്യ ദിനത്തില്‍ അല്ലാതെ ചെങ്കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി പ്രസംഗിക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ നേതാജി സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും പ്രസംഗിച്ചിരുന്നു.
മുഗുള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബ്, ചെങ്കോട്ടയില്‍ നിന്നാണ് ഗുരു തേജ് ബഹദൂറിനെ വധിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്. 1675ലായിരുന്നു ഇത്. ഈ കാരണത്താലാണ് പ്രധാനമന്ത്രി പ്രസംഗത്തിനായി ചെങ്കോട്ട തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ചടങ്ങില്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം നാണയവും തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.
Post Your Comments