സൈബർ ആക്രമണം രൂക്ഷമായതോടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് നടൻ ടിനി ടോം. ‘ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത, സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. താൻ പറഞ്ഞതിനെ മറ്റുള്ളവർ തെറ്റായ രീതിയിൽ ആണ് വ്യാഖ്യാനിച്ചത്. ഒരു പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ പറഞ്ഞിട്ടില്ല. എന്റെ ഭാഗത്തുനിന്നും വന്ന തെറ്റ് ഞാൻ ഏറ്റുപറഞ്ഞു. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ’. ടിനി ടോം ലൈവിൽ പറയുന്നു.
പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിൽ ടിനി ടോമിനു നേരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. പ്രതിഷേധം രൂക്ഷമായപ്പോൾ ടിനി ടോം പോസ്റ്റ് പിൻവലിച്ചു. എന്നാൽ പിന്നീട് താരം എന്ത് പോസ്റ്റ് ഇട്ടാലും അതിന് താഴെ നിരവധി പേർ രൂക്ഷമായ കമന്റുകളുമായി രംഗത്ത് എത്തിയിരുന്നു. ഏതായാലും ചലച്ചിത്ര ലോകത്ത് നിന്ന് പൗരത്വ നിയമത്തിനെതിരെ പ്രതികരണങ്ങൾ വീണ്ടും ഉയർന്ന് വരുകയാണ്. പ്രകാശ് രാജും, സിദ്ധാർത്ഥും അടക്കമുള്ള തെന്നിന്ത്യൻ താരങ്ങൾ പ്രതിഷേധം ട്വിറ്ററിലൂടെ അറിയിച്ച് കഴിഞ്ഞു.
https://www.facebook.com/TinyTomOfficial/videos/2568740983358011/?__xts__%5B0%5D=68.ARD7kocF1n_On19BbiRzaKRX0_EPn5L3kT6Y6lMFG2n0lmc9Z0XGY2jyt6TNkdkd8LHFP9mQhPlNee8ihMlN6Aa7diOog4GAJYX1-Z4Cl1sumCAO0YT4it_s1LGQ30-t1wwpe_NIQBzgXz3mULkPenB-PT1X6-YPSL7gMkKJ8A7_iR7iYu4LFJdH7GPjxNCYMJ25DOo8SHFEn1nVpcWamkHTn_aPeaZgEAaIlZlsGi_bLeBgV1ONe6SJyhOROLiYk-lNEnVQCROqHJmIPGNAaxGeRlltbQcrUKugszjkRUl5l4raKOha5Zf5hPLDdP90FISMZT-Jrqmg9bEEyxWcBiMewg5wA06sgJhzQi3U&__tn__=-R
Post Your Comments