അബുദാബി: രാജ്യത്തെ ഏത് പ്രതിസന്ധിഘട്ടവും തരണം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കി അബുദാബി പോലീസ്. ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് രാജ്യത്തെ ഏത് പ്രതിസന്ധിഘട്ടവും തരണം ചെയ്യാൻ കഴിയുമെന്ന് അബുദാബി പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലഫ് അൽ മസ്രൂയി വ്യക്തമാക്കി. തയ്യാറെടുപ്പും സംയോജനവും എന്ന വിഷയത്തിൽ അബുദാബി പോലീസ് ബിസിനസ് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂതന സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കുന്നതിന് പോലീസിന് ഇത്തിസലാത്തുമായി പദ്ധതികളുണ്ട്. ഏറ്റവും വേഗത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യം. പ്രതിസന്ധിഘട്ടത്തിൽ പൊതുജനങ്ങൾ 999 എന്ന നമ്പറിലേക്ക് വിളിക്കണമെന്നും പോലീസ് അറിയിച്ചു.
വെള്ളപ്പൊക്കം, ഭൂകമ്പം, മറ്റ് പ്രകൃതിദുരന്തങ്ങൾ എന്നിവയുണ്ടായാൽ സുരക്ഷയ്ക്കായി വിവിധ പങ്കാളികളുമായി ചേർന്നുള്ള പ്രവർത്തനമാണ് അബുദാബി പോലീസിന്റേതെന്ന് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് വിഭാഗം മേധാവി കേണൽ അഹമ്മദ് അൽ കെണ്ടി പറഞ്ഞു.
Post Your Comments