ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ടുപേരെ വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എൻഡിടിവി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് വെടിയേറ്റനിലയില്‍ രണ്ടുപേര്‍ ചികിത്സയിലുള്ളതെന്നു സഫ്ദര്‍ജങ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനെ ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് വെടിയേറ്റനിലയില്‍ രണ്ടുപേര്‍ ചികിത്സയിലുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരാള്‍ ഹോളി ഫാമിലി ആശുപത്രിയിലാണ്.23കാരനായ ഷൊഹൈബ് ഖാനാണ് വെടിയേറ്റ ഒരാള്‍. എന്നാല്‍ ബുള്ളറ്റ് കൊണ്ടുള്ള മുറിവൊന്നും കണ്ടെത്താനായില്ലെന്നാണ് ആശുപത്രി നല്‍കുന്ന വിശദീകരണം. യുവാവിനെ ആശുപത്രിയില്‍ കൊണ്ടു വന്നവര്‍ ബുള്ളറ്റ് ഏറ്റാണ് പരിക്കെന്ന് പറഞ്ഞെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
അതേസമയം മൂന്നുപേരും സാധാരണ നിലയിലാണ് ഉള്ളത്. അതേസമയം, കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തെ നേരിടുന്നതിന് വെടിയുണ്ട ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. സമരത്തിനിടെ കല്ലേറു നടത്തിയ പ്രക്ഷോഭകരെ നേരിടുന്നതിന് ലാത്തികളും കണ്ണീര്‍ വാതകവും മാത്രമാണ് ഉപയോഗിച്ചതെന്നും പോലീസ് ഉറപ്പിച്ചു പറയുന്നു. പൊലീസിന്റെ നടപടിക്കെതിരേ നിരവധി ഊഹാപോഹങ്ങള്‍ പരക്കുകയാണ്. പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് വെടിവെച്ചിട്ടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
കേട്ടുകേള്‍വികള്‍ വിശ്വസിക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരേ കേസെടുക്കും. വിദ്യാര്‍ത്ഥികള്‍ തെറ്റിദ്ധാരണയുടെ പേരില്‍ നയിക്കപ്പെടരുതെന്നും പൊലീസ് പറഞ്ഞു.ഞായറാഴ്ച നടന്ന പ്രതിഷേധം ആക്രമണത്തിലേക്ക് മാറിയപ്പോള്‍ എസിപി, ഡിസിപി ഉദ്യോഗസ്ഥരുള്‍പ്പെടെ 30 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്, ഒരാള്‍ അതീവഗുരുതരാവസ്ഥയില്‍ തീവ്രപരിചരണയൂണിറ്റിലാണുള്ളതെന്നും എംഎസ് രണ്‍ധാവ അറിയിച്ചു.
Post Your Comments