Latest NewsNewsIndiaCrime

നിർഭയ കേസ്; ചീഫ് ജസ്റ്റിസ് പിന്മാറി

ദില്ലി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗിന്‍റെ റിവ്യൂ ഹര്‍ജി പരിഗിക്കുന്നതില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിന്മാറി. പുതിയ ബഞ്ച് നാളെ ഹര്‍ജി പരിഗണിക്കും. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ അക്ഷയ കുമാറടക്കം ആറു പ്രതികൾ ചേർന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം രാജ്യ വ്യാപകമായി വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.  നേരത്തെ അക്ഷയ് നല്‍കിയ ഹ‍ർജിയിലെ പരാമർശങ്ങൾ വാർത്തയായിരുന്നു.  പ്രാ-4യം കുറഞ്ഞുവരുമ്പോൾ എന്തിനാണ് വധശിക്ഷ. ആയിരം കൊല്ലത്തോളം ആളുകൾ ജീവിച്ചിരുന്നതായാണ് നമ്മുടെ പുരാണത്തിലും ഉപനിഷത്തുകളിലും പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ കലിയുഗത്തിൽ ജീവിത കാലയളവ് 50– 60 വർഷത്തേക്ക് ചുരുങ്ങിയിരിക്കുന്നു.ഒരു വ്യക്തി ജീവിതത്തിന്‍റെ പച്ചയായ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, അവൻ ഒരു മൃതദേഹത്തേപ്പോലെ തന്നെയാകുന്നു. എന്നിങ്ങിനെയായിരുന്നു ഹർജിയിലെ വാദങ്ങൾ.

ഡല്‍ഹിയിലെ മലിനവായു ശ്വസിക്കുമ്പോള്‍ എന്തിന് തൂക്കിലേറ്റണമെന്നും അക്ഷയ‌് ഹര്‍ജിയിൽ പരാമര്‍ശിച്ചിരുന്നു. തലസ്ഥാന നഗരിയിലെ വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയിലാണ്. ആയുർദൈർഘ്യം ചുരുങ്ങി ചുരുങ്ങി വരികയാണ്, പിന്നെന്തിനാണ് വധശിക്ഷയെന്നും ഹർജിയിൽ ചോദിക്കുന്നു. ഇതിനു പുറമേ ‘അവശരുടെയും ദരിദ്രരുടെയും മുഖങ്ങൾ നിങ്ങൾ ഓർക്കുക’ എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളും ‘ 14 പേജുള്ള ഹർജിയിൽ പറഞ്ഞിരുന്നു.

നേരത്തെ ഡൽഹി സർക്കാരും കേന്ദ്രവും പ്രതികളിലൊരാളായ വിനയ് ശർമയുടെ ദയാഹർജി നിരസിക്കുകയും രാഷ്ട്രപതി റാം നാഥ് കോവിന്ദിനോട് തള്ളിക്കളയാൻ ആവശ്യപ്പെടുകയും ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് അക്ഷയ് പുനപ്പരിശോധനാ ഹർജിയുമായി കോടതിയെ സമീപിച്ചത്. കേസിലെ മറ്റു പ്രതികളായ വിനയ് കുമാർ, മുകേഷ് സിങ്, പവൻ കുമാർ എന്നിവരുടെ ഹർജി കോടതി നേരത്തെ തള്ളിക്കളഞ്ഞിരുന്നു

ക്രൂരമായ പീഡനത്തിന് ഇരയായ പെൺകുട്ടി 13 ദിവസങ്ങൾക്കു ശേഷം 2012 ഡിസംബർ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വച്ച് നിര്‍ഭയ മരണത്തിനു കീഴടങ്ങുകയായിരുന്നു. പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറണെന്ന് കാട്ടി നിരവധി പേർ രംഗത്തെത്തിയതും വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button