മുംബൈ : ഓഹരി വിപണി ഇന്ന് അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്‌സ് 413.45 പോയിന്റ് ഉയർന്ന് 41,352.17ലും നിഫ്റ്റി 111 പോയിന്റ് ഉയർന്ന് 12165ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ആഗോളതലത്തിൽ ചൈന-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതും ബ്രിട്ടനിലെ തിരഞ്ഞെടുപ്പുമാണ് വിപണിക്ക് അനുകൂലമായത്. യുഎസ് വിപണികളിലെ നേട്ടം ഏഷ്യന്‍ സൂചികകൾക്കും അനുകൂലമായി.
Also read : ഐപിഎല്‍ താരലേലത്തിന് കാത്ത് ക്രിക്കറ്റ് ആരാധകര്‍
ബിഎസ്‌ഇയിലെ 1427 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1052 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 194 ഓഹരികള്‍ക്ക് മാറ്റമില്ലായിരുന്നു. ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും സണ്‍ ഫാര്‍മ, ഗെയില്‍, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റന്‍ കമ്ബനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയിലേക്ക് വരുമ്പോൾ യുഎസ്-ചൈന വ്യാപാരക്കരാറിന് അംഗീകാരമായതിനാൽ തുടര്‍ച്ചയായ മൂന്നാം ദിനവും വാള്‍സ്ട്രീറ്റ് നേട്ടത്തിലെത്തി.. മികച്ച ഉയരത്തിലെത്തുകയും ചെയ്തു.
Sensex up by 433 points, touches 41,371.73; Nifty up by 123 points to reach 12,178.15 pic.twitter.com/w8SSCxHYVQ
— ANI (@ANI) December 17, 2019
ആഗോള വിപണി നേട്ടം കൈവരിച്ചതോടെ ഇന്ന് ഓഹരി വിപണിയും നേട്ടത്തിലാണ് തുടങ്ങിയത്. സെന്‍സെക്സ് 223 പോയിന്റ് നേട്ടത്തില്‍ 41155ലും നിഫ്റ്റി 57 പോയിന്റ് നേട്ടത്തിൽ 12111ലുമാണ് വ്യാപാരം തുടങ്ങിയത്.
Post Your Comments