Latest NewsNewsIndia

ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ കേസ് യുവാവ് പിടിയിൽ

ബെംഗളൂരു : പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ബെംഗളൂരു നഗരത്തിലെ നഗരത്തിലെ ഫുഡ് ഡെലിവറി ബോയ് ആയ ലിംഗരാജപുരം സ്വദേശി തമീം കൗസറിനെയാണ് പിടികൂടിയത്.

ഉയർന്ന വിലയുള്ള മൊബൈൽ ഫോൺ ആയ വൺ പ്ലസ് 7 മോഡൽ ആമസോണിൽ നിന്നും ഓർഡർ ചെയ്ത് വാങ്ങിയ ശേഷം മൊബൈൽ തനിക്ക് ലഭിച്ചില്ലെന്നും അതിന്റെ പണം തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. ശേഷം വീണ്ടും കൂടുതൽ വിലയുള്ള മോഡൽ ഫോൺ ഓർഡർ ചെയ്തെങ്കിലും തനിക്ക് ബേസിക് മോഡലായ ഫോൺ ആണ് ലഭിച്ചതെന്നും അതിന്റെയും പണം തിരികെ വേണമെന്നാവശ്യപ്പെട്ടു.

Also read : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ്, ലക്ഷകണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവതി

ഐ ഫോൺ 11 മോഡൽ ഓർഡർ ചെയ്ത ഇയാൾ വീണ്ടും തനിക്ക് ബേസിക് മോഡലാണ് ലഭിച്ചതെന്നും പണം റീഫണ്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടതോടെ മൊബൈൽ ഡെലിവറി ചെയ്തതിന്റെ മുൻ റെക്കോർഡുകൾ പരിശോധിച്ച കമ്പനി അധികൃതർ തട്ടിപ്പ് മനസ്സിലാക്കി. തുടർന്ന് നൽകിയ പരാതിയിൽ കെജി ഹള്ളി പോലീസ് കേസെടുക്കുകയും ഇയാൾ പിടിയിലാവുകയുമായിരുന്നു. രണ്ടു മൊബൈലുകൾക്കുമായി റീഫണ്ട് ആവശ്യപ്പെട്ട് ഇയാൾ 74,998 രൂപ കൈപ്പറ്റിയതായും ആദ്യം വാങ്ങിയ രണ്ടു മൊബൈലുകളും ഒ എൽ എക്സിൽ വിറ്റതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button