ന്യൂഡല്‍ഹി : ഡല്‍ഹി വീണ്ടും കത്തുന്നു , സമരക്കാര്‍ പൊലീസ് സ്റ്റേഷനും വാഹനങ്ങള്‍ക്കും തീയിട്ടു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യതലസ്ഥാനത്തെ സീലാംപൂരില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. സമരക്കാര്‍ പൊലീസ് സ്റ്റേഷനു തീയിട്ടതായും ബസുകള്‍ക്കും വാഹനങ്ങളും കല്ലെറിഞ്ഞു നശിപ്പിച്ചതായും സൂചനയുണ്ട്. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റെന്നാണു വിവരം. പൊലീസുകാരെ സമരക്കാര്‍ കല്ലെറിഞ്ഞു. ജാമിയ മില്ലിയ സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണു ജനം സംഘടിച്ചത്.
രണ്ടു പൊലീസുകാര്‍ക്കു പരുക്കേറ്റെന്നാണു റിപ്പോര്‍ട്ട്. സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന ജനത്തിനു നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് സമരക്കാരിലൊരാള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സമീപത്തുണ്ടായിരുന്ന കാറുകള്‍ തകര്‍ക്കപ്പെട്ടു. ഡല്‍ഹി മെട്രോയുടെ മൂന്നു സ്റ്റേഷനുകള്‍ അടച്ചിട്ടതായി ഡിഎംആര്‍സി അറിയിച്ചു
Post Your Comments