News

പൗരത്വ നിയമഭേദഗതി: സമരം ചെയ്യുന്നതിനും അക്രമം വര്‍ഗീയ ലഹളകളാക്കി മാറ്റുന്നതിനും പിന്നില്‍ ജിഹാദികളും മാവോയിസ്റ്റുകളും : കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരെ സമരത്തിനും അക്രമങ്ങള്‍ അഴിച്ചുവിടുന്നതിനും പിന്നില്‍ മാവോയിസ്റ്റുകളും ജിഹാദികളും വിഘടനവാദികളുമാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ ഇന്നലെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ‘ജാമിയയില്‍ ഇന്നലെ രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മാവോയിസ്റ്റുകളും ജിഹാദികളും വിഘടനവാദികളും സമരത്തിന്റെ ഭാഗമായതില്‍ ആശങ്കയുണ്ട്’. പൗരത്വഭേദഗതിയിലെ പ്രതിഷേധക്കാരുടെ കണ്ണീര്‍ ഒപ്പാനുള്ള കോണ്‍ഗ്രസിന്റെ ഭാവം നിരാശ കൊണ്ടാണെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

read also : രാജ്യതലസ്ഥാനത്ത് ബസുകള്‍ക്ക് തീവെച്ചത് യാത്രക്കാര്‍ ഉള്ളപ്പോള്‍ : പ്രതിഷേധം വര്‍ഗീയലഹളയായി മാറുന്നു

ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്കുമുന്നിലെ അക്രമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രതികരിച്ചിരുന്നു. പൗരത്വ നിയമഭേഗതി ഒരു മതത്തെയും ബാധിക്കില്ലെന്നും, നിയമം ഒരു ഇന്ത്യാക്കാരനും എതിരല്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഞായറാഴ്ചയാണ് ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം വലിയ അക്രമണത്തിലേക്ക് വഴിമാറിയത്. വിദ്യാര്‍ത്ഥികള്‍ക്കടയിലേക്ക് ചിലര്‍ നുഴഞ്ഞുകയറിയെന്നും ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആക്രമണങ്ങളില്‍ പത്തോളം വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. അനുമതിയില്ലാതെ സര്‍വ്വകലാശാലയേക്കുള്ളില്‍ പ്രവേശിച്ച പൊലീസ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു.നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പൊലീസ് സംഘം ലൈബ്രറിക്കകത്ത് കയറി വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button