ലക്‌നൗ: ദേശീയ പൗരത്വഭേദഗതി ബിൽ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഭരണഘടനാവിരുദ്ധമായ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കോണ്‍ഗ്രസ് നേരത്തെ ചെയ്തതു പോലെ അടിയന്താരവസ്ഥക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമമെന്നും അവർ പറയുകയുണ്ടായി.
Read also: ഏത് നിയമവും പാസാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്ന് മന്ത്രി എകെ ബാലന്‍
പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ നേരിട്ട് കാണാന്‍ പാർലമെന്ററി യോഗം തീരുമാനിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭയിലും ബി.എസ്.പി പൗരത്വ നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തുമെന്നും മായാവതി അറിയിച്ചു.
Post Your Comments