ന്യൂഡല്‍ഹി : പുതിയ കരസേന മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ ചുമതലയേല്‍ക്കും. നിലവിലെ മേധാവി ജനറല്‍ വിപിന്‍ റാവത്ത് ഈ മാസം 31 ന് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് മനോജ് മുകുന്ദ് നരവാനെ മേധാവിയാക്കുന്നത്. കശ്മീരിലെ ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ധീരനായ ഉദ്യോഗസ്ഥനാണ് നരവാനെ.
പൗരത്വ ബില്ലിൽ പ്രതിഷേധം വേണ്ട, എതിരല്ല : ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍
ധീരതയ്ക്കുള്ള അംഗീകാരമായി സേന പുരസ്‌കാരവും വിശിഷ്ഠ സേവാ പുരസ്‌കാരവും നേടിയിട്ടുണ്ട്. നിലവില്‍ കരസേന ഉപമേധാവിയായി സേവനം അനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.ശ്രീലങ്കയിലെ ഇന്ത്യന്‍ സൈനിക ദൗത്യത്തിന്റെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയായും നരവാനെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Post Your Comments