ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നും ചോദ്യങ്ങള്‍ ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താനുള്ള നീക്കം അപമാനകരമാണെന്നും അദ്ദേഹം പറയുകയുണ്ടായി. നിയമപരമായ പരിഹാരം ഉണ്ടാകുന്നത് വരെ പൗരത്വ ബില്ലില്‍ പ്രതിഷേധം തുടരുമെന്നും കമൽഹാസൻ വ്യക്തമാക്കി.
Read also: ദേശീയ പൗരത്വ നിയമത്തിനെതിരെ തമിഴ്നാട്ടില്‍ കനിമൊഴിയുടെ നേതൃത്വത്തില്‍ പ്രതിഷേധം
നിയമപരമായ പരിഹാരം ഉണ്ടാകുന്നത് വരെ പൗരത്വ ബില്ലില്‍ പ്രതിഷേധം തുടരും. ജാമിയ മിലിയ ഇസ്ലാമിയ, അലിഗഢ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും കമൽഹാസൻ അറിയിച്ചു. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ മക്കള്‍ നീതിമയ്യം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.
Post Your Comments