മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലാതല ക്വാളിറ്റി മോണിറ്ററെ നിയമിക്കുന്നു. തദ്ദേശ സ്വയംഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും സിവില്‍/അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച 65 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വയനാട്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, ഫോണ്‍ 04936 205959 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ, നേരിട്ടോ സ്വന്തം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ സഹിതം ഡിസംബര്‍ 21 നകം സമര്‍പ്പിക്കണം. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാസത്തില്‍ കുറഞ്ഞത് 10 ദിവസവും പരമാവധി 15 ദിവസം വരെയും ഡി.പി.സി/ജെ.പി.സി യുടെ നിര്‍ദ്ദേശപ്രകാരം പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഫീല്‍ഡ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണം. യാത്ര ചെലവ് ഉള്‍പ്പെടെ 1425 രൂപ പ്രതിദിന വേതന നിരക്കില്‍ ഒരു മാസം പരമാവധി 21375 രൂപ ലഭിക്കും.
Post Your Comments