ഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ജാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം വന്‍ അക്രമങ്ങളില്‍ കലാശിച്ചതിനെ തുടര്‍ന്ന് പൊലീസിന് എതിരെ രാജ്യത്ത് വന്‍ രോഷാഗ്നി ആളിക്കത്തുകയാണ്. എന്നാല്‍ കോണ്‍ഗ്രസും വിദ്യാര്‍ത്ഥികളും പൊലീസിന് നേരെ ആരോപിയ്ക്കുന്ന കാര്യങ്ങള്‍ പലതും ഊഹാപോഹങ്ങളാണെന്നാണ് വെളിയില്‍ വന്നിരിക്കുന്ന വിവരങ്ങള്‍.
പൗരത്വ ഭേദഗതി ബില്ലില്‍ നടന്ന അക്രമത്തില്‍ പൊലീസ് ബസുകള്‍ കത്തിയ്ക്കുന്നത് കണ്ടെന്ന് വിദ്യാര്‍ത്ഥികളുടേയും കോണ്‍ഗ്രസിന്റേയും മൊഴികള്‍ വ്യാജം. ബസുകള്‍ കത്തിയ്ക്കുന്നത് അക്രമത്തിന്റെ മറവില്‍ മറ്റാരോ ആണ്. പൗരത്വ ഭേദഗതി ബില്ലില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിപക്ഷവും ആം ആദ്മി പാര്‍ട്ടിയും ഏറ്റവും കൂടുതല്‍ ആരോപണം ഉന്നയിച്ച കാര്യങ്ങളില്‍ ഒന്നായിരുന്നു പോലീസ് മനഃപൂര്‍വ്വം ബസിനു തീയിടുന്നതായും പെട്രോള്‍ ഒഴിച്ചുവെന്നും. ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ വീഡിയോയും പ്രചരിപ്പിച്ചിരുന്നു. പൊലീസിന്റെ മേല്‍നോട്ടത്തിലാണ് ബസുകള്‍ക്ക് തീവച്ചതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഇത് നവമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനു വിശദീകരണവുമായി പോലീസ് രംഗത്തെത്തി, പോലീസിന്റെ കയ്യില്‍ ഉണ്ടായിരുന്നത് വെള്ളം ആയിരുന്നെന്നും തീ അണക്കാനാണ് പോലീസ് ശ്രമിച്ചതെന്നും അക്രമകാരികള്‍ തീവെക്കുന്ന വീഡിയോ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും പോലീസ് പ്രതികരിസിച്ചിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് പ്രമുഖ മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ, മറ്റൊരു വ്യാജ വാര്‍ത്ത കൂടി പൊളിഞ്ഞിരിക്കുന്നു : പോലീസ് ബസുകള്‍ കത്തിക്കുന്നു എന്നത് വ്യാജമാണെന്ന് ദൃക്സാക്ഷികള്‍ അവകാശപ്പെടുന്നു. ഇത് ചെയ്തത് ‘പുറത്തുനിന്നുള്ളവര്‍’ ആണ്, വീഡിയോയില്‍ കാണിക്കുന്ന കാനിസ്റ്ററുകളില്‍ പ്രദേശവാസികള്‍ നല്കിയ വെള്ളമുണ്ട്, പെട്രോളല്ല. എന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു
Post Your Comments