ദോഹ: പുതുവര്‍ഷാഘോഷ തിരക്കുകള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുൻപ് വിമാനത്താവളത്തില്‍ എത്തണമെന്ന നിർദേശവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍. ഇന്നുമുതല്‍ 22 വരെ ആഗമന, നിര്‍ഗമന ടെര്‍മിനലുകളില്‍ ഉച്ചക്കുശേഷം മൂന്നു മുതല്‍ രാത്രി എട്ടുവരെ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. യാത്രക്കാര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെല്‍ഫ് സര്‍വിസ് ചെക്ക് ഇന്‍ കിയോസ്ക്കുകള്‍ ഉപയോഗിക്കണമെന്നാണ് നിർദേശം. ഓണ്‍ലൈനായി ചെക്ക് ഇന്‍ ചെയ്യുകയും രജിസ്റ്റര്‍ ചെയ്തവര്‍ ഇ-ഗേറ്റുകള്‍ ഉപയോഗിക്കുകയും വേണമെന്നും നിർദേശത്തിൽ പറയുന്നു.
Read also: ദുബായിലും, അബുദാബിലും താമസിക്കാൻ ചെലവ് കൂടുന്നു; ഇ.സി.എ. ഇന്റർനാഷണലിന്റെ കണക്കുകൾ പുറത്ത്
വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുൻപ് ചെക്ക് ഇൻ പൂർത്തിയാക്കണം. ചെക്ക് ഇന്‍ ബാഗുകളില്‍ നിരോധിത വസ്തുക്കളൊന്നുമില്ലെന്ന് യാത്രക്കാര്‍ ഉറപ്പ് വരുത്തണം. ചെക്ക് ഇന്‍ ബാഗുകളില്‍ നിരോധിത വസ്തുക്കളൊന്നുമില്ലെന്ന് യാത്രക്കാര്‍ നേരത്തെ തന്നെ ഉറപ്പുവരുത്തേണ്ടതാണെന്നും നിർദേശമുണ്ട്. എച്ച്.ഐ.എ ഖത്തര്‍ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾ ലഭിക്കുന്നതാണ്.
Post Your Comments