പോഷകസമൃദ്ധമാണ് കശുവണ്ടിപ്പരിപ്പ്. പ്രോട്ടീനുകള്‍, ശരീരത്തിന് അവശ്യം വേണ്ട ധാതുക്കളായ കോപ്പര്‍, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുന്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയുടെ ഉറവിടം. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി1 അഥവാ തയമിന്‍, വിറ്റാമിന്‍ ബി2 അഥവാ റൈബോഫ്‌ളാവിന്‍, വിറ്റാമിന്‍ ബി3 അഥവാ നിയാസിന്‍, വിറ്റാമിന്‍ ബി6, ഫോളേറ്റ്, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ എന്നിവയും അടങ്ങിയിരിക്കുന്നു. ഡയറ്ററി നാരുകള്‍ ശരീരം ഡയറ്ററി നാരുകള്‍ ഉത്പാദിപ്പിക്കാറില്ല. അതു നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിനു കിട്ടുന്നത്. കശുവണ്ടിപ്പരിപ്പില്‍ ഡയറ്ററി നാരുകള്‍ ധാരാളം. ഭക്ഷണം നല്ല രീതിയില്‍ ദഹിക്കുന്നതിനും ദഹന സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും അതിലെ ഡയറ്ററി നാരുകള്‍ സഹായകം. കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവയുടെ ആഗീരണത്തിനും ഡയറ്ററി നാരുകള്‍ അവശ്യം. ഹൃദയത്തിനു കാവല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും കശുവണ്ടിപ്പരിപ്പു സഹായകം. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നു.
നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎലിന്റെ തോതു കൂട്ടുന്നു. അങ്ങനെ ഹൃദയരോഗസാധ്യത കുറയ്ക്കുന്നു. പക്ഷേ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പു ചേര്‍ത്തതോ എണ്ണയില്‍ വറുത്തതോ ആയ കശുവണ്ടിപ്പരിപ്പ് ഒഴിവാക്കണം.
Post Your Comments