നമ്മുടെ ആകെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കില്‍ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത് കഴിക്കുന്ന ഭക്ഷണത്തില്‍ അഥവാ ഡയറ്റില്‍ തന്നെയാണ്. ഒരു പരിധി വരെ എല്ലാ അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പരിഹരിക്കുന്നതിന് ഭക്ഷണം തന്നെയാണ് സഹായകമായി വരിക.
ഇത്തരത്തില്‍ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളെ അകറ്റിനിര്‍ത്തുന്നതിന് ഡയറ്റില്‍ ശ്രദ്ധിക്കാവുന്ന വളരെ ലളിതമായ ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
അത്താഴം കഴിഞ്ഞതാണെങ്കില്‍ പോലും കിടക്കാൻ പോകും മുമ്പ് എന്തെങ്കിലും കൊറിക്കുന്ന ശീലം ഇന്ന് മിക്കവര്‍ക്കുമുണ്ട്. അധികപേരും അനാരോഗ്യകരമായ രീതിയിലുള്ള സ്നാക്സ് തന്നെയാണ് ഇതിനായി തെരഞ്ഞെടുക്കാറുള്ളതും. എന്നാല്‍, ആരോഗ്യകരമായ സ്നാക്സ് തെരഞ്ഞെടുക്കുന്നതിലൂടെ ശരീരത്തെ മറ്റ് ഭീഷണികളില്‍ നിന്ന് സുരക്ഷിതമാക്കാമെന്ന് ലവ്‍നീത് ബത്ര പറയുന്നു. ഇങ്ങനെ തൈറോയ്ഡ് പ്രശ്നങ്ങളെ അകറ്റിനിര്‍ത്താൻ സഹായിക്കുന്ന, രാത്രിയില്‍ കഴിക്കാവുന്ന സ്നാക്സിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
കുതിര്‍ത്തുവച്ച അണ്ടിപ്പരിപ്പാണ് ഇതിലുള്‍പ്പെടുന്ന ഒന്ന്. അണ്ടിപ്പരിപ്പ്, വളരെയധികം പോഷകങ്ങളടങ്ങിയ ഒരു ഭക്ഷണമാണ്. അണ്ടിപ്പരിപ്പില്‍ അടങ്ങിയിരിക്കുന്ന സെലീനിയം എന്ന ഘടകമാണത്രേ തൈറോയ്ഡ് ഹോര്‍മോണ്‍ ബാലൻസ് ചെയ്യുന്നതിന് സഹായിക്കുന്നത്. കുതിര്‍ത്തുവച്ച നാലോ അഞ്ചോ അണ്ടിപ്പരിപ്പ് മാത്രം കഴിച്ചാല്‍ മതിയാകും. ഇത് അമിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
എല്ലാ വീടുകളിലും നിത്യവും അടുക്കളയിലുപയോഗിക്കുന്നൊരു ചേരുവയാണ് തേങ്ങ. സാധാരണഗതിയില്‍ തേങ്ങ, കറികളില്‍ അരച്ചുചേര്‍ക്കുകയോ, കൊത്തിയിടുകയോ എല്ലാമാണ് ചെയ്യുന്നത്. തേങ്ങാക്കൊത്ത് വെറുതെ കഴിക്കാനിഷ്ടപ്പെടുന്നവരുമുണ്ട്. ഇതും രാത്രിയില്‍ വെറുതെ കൊറിക്കാനെടുക്കാവുന്നതാണ്. പ്രകൃതിദത്തമായൊരു സ്നാക്ക് ആയി ഇതിനെ പരിഗണിക്കാം. ചിലര്‍ അല്‍പം നെയ്യില്‍ ചൂടാക്കിയോ അല്ലെങ്കില്‍ ശര്‍ക്കര ചേര്‍ത്തോ ആണ് തേങ്ങാക്കൊത്ത് കഴിക്കാറ്. ഇതും അമിതമാകാതെ നോക്കുക.
റോസ്റ്റഡ് പംകിൻ സീഡ്സ് (മത്തൻ കുരു) രാത്രിയില്‍ കഴിക്കാവുന്ന ആരോഗ്യകരമായൊരു സ്നാക്ക് ആണ്. ഇതും തൈറോയ്ഡ് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകമാണ്. കിടക്കാൻ പോകുന്നതിന് മുമ്പ് പതിവായി ഒരു ടേബിള്‍ സ്പൂണ്‍ റോസ്റ്റഡ് പംകിൻ സീഡ്സ് കഴിക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കാം.എന്നാല്‍ അമിതമായി കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മത്തൻകുരുവിലടങ്ങിയിരിക്കുന്ന സിങ്ക് ആണ് തൈറോയ്ഡിന് ഗുണകരമാകുന്നത്. നല്ല ഉറക്കം ലഭിക്കുന്നതിനും ഇത് ഏറെ സഹായകമാണ്.
Post Your Comments