നമ്മുടെ അഹാര രീതിയില്‍ വെളുത്തുള്ളിയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ആരോഗ്യത്തിന് ഏറെ ഗുണകരമാണ് വെളുത്തുള്ളി എന്നതാണ് ഇതിന് കാരണം. പല ജീവിതശൈലി രോഗങ്ങളേയും നിയന്ത്രിയ്ക്കാന്‍ വെളുത്തുള്ളി കഴിയ്ക്കുന്നതിലൂടെ സാധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കാരണം കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ഇവ നിയന്ത്രിക്കാന്‍ വെളുത്തുള്ളിക്ക് സാധിക്കും.
രാത്രി ഉറങ്ങുന്നതിന് മുന്‍പ് വെളുത്തുള്ളി നുറുക്കി കഴിച്ചാല്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാം. കൊളസ്ട്രോള്‍ നിയന്ത്രിക്കാനും വെളുത്തുള്ളിക്ക് പ്രത്യേക കഴിവാണുള്ളത്. പാലില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിച്ചാല്‍ ശരീരത്തിലെ മോശം കൊളസ്ട്രോളിനെ നിയന്ത്രിക്കാനാകും. നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് വെളുത്തുള്ളി എന്നാല്‍ ഇതില്‍ കുറഞ്ഞ അളവില്‍ മാത്രമാണ് കലോറി അടങ്ങിയിരിക്കുന്നത് എന്നതിനാലാണ് വെളുത്തുള്ളി കൂടുതല്‍ ആരോഗ്യദായകമാകന്നത്. മുടി കൊഴിച്ചില്‍ തടയാനും വെളുത്തുള്ളി ഉത്തമമാണ്.
Post Your Comments