കുട്ടികളുടെ ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും കശുവണ്ടി പരിപ്പ്. കശുവണ്ടിയുടെ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ ദിവസവും കുറച്ച് കശുവണ്ടി കഴിക്കുന്നത് വളരെ നല്ലതാണ്. ദിവസവും കശുവണ്ടി പൊടിച്ചോ അല്ലാതെയോ കുട്ടികള്‍ക്ക് കൊടുക്കാം. അത് കുട്ടികളുടെ ബുദ്ധിവികാസത്തിന് സഹായിക്കും. ഇതില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു.
ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം പോലുള്ള അസുഖങ്ങള്‍ തടയാന്‍ ദിവസവും ഒരുപിടി കശുവണ്ടി കഴിക്കാം. കശുവണ്ടിയിലും നിലക്കടലയിലും നാരുകള്‍, പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതയും പ്രമേഹ സാധ്യതയും കുറയ്ക്കാന്‍ കശുവണ്ടി സഹായിക്കും.
Post Your Comments