
കാക്കനാട്: ബസ്സോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. കതൃക്കടവ് പൈപ്പ്‌ലൈന്‍ റോഡില്‍ താമസിക്കുന്ന അരുണിന്റെ ഡ്രൈവിങ് ലൈസന്‍സാണ് എറണാകുളം ആര്‍.ടി.ഒ. റദ്ദാക്കിയത്. വൈറ്റിലയില്‍ സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്ന ‘ജൂവല്‍സ്’ ബസിന്റെ ഡ്രൈവറാണ് ഇയാള്‍. മൊബൈലില്‍ സംസാരിച്ച് തിരക്കുള്ള റോഡിലൂടെ ബസ് ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തി ഒരാള്‍ അയച്ചതോടെയാണ് ആർ.ടി.ഒ നടപടിയെടുത്തത്.
Post Your Comments