ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് വര്‍ഗീയത വര്‍ദ്ധിപ്പിക്കുന്ന പോസ്റ്റുകള്‍ ഇട്ട മലയാളി വിദ്യാര്‍ത്ഥിനിയ്‌ക്കെതിരെ ഫേസ്ബുക്ക് നടപടി എടുത്തു.. സമരത്തിലൂടെ ശ്രദ്ധേയയായ അയ്ഷ റെന്ന എന്ന വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടാണ് ഒരു മാസത്തേക്ക് ഫേസ്ബുക്ക് തടഞ്ഞുവച്ചത്. കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് നിരക്കാത്ത പോസ്റ്റുകളുടെ പേരില്‍ ഒരുമാസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ വിലക്കുന്നു എന്നാണ് അയ്ഷ റെന്നയ്ക്ക് ലഭിച്ച സന്ദേശം.
ഇത് സംബന്ധിച്ച് അയ്ഷ റെന്ന ട്വിറ്ററില്‍ പോസ്റ്റ ഇട്ടു. സംഘപരിവാര്‍ ഐടി സെല്‍ നടത്തിയ വിദ്വേഷണ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത് സംഭവിച്ചത് എന്നാണ് അയ്ഷ റെന്ന ആരോപിക്കുന്നത്. ഈ വിലക്കിലൂടെ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും തന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യാം എന്നും ഇവര്‍ പറയുന്നു.
Post Your Comments