തൃശൂർ: മലയാളി വിദ്യാര്‍ത്ഥിയെ യു.കെയിലെ മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശി ഹരികൃഷ്ണന്‍ (23) ആണ് മരിച്ചത്. താമസ സ്ഥലത്തെ കിടപ്പുമുറിയില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്‍സി സ്‍ട്രക്ചറല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന ഹരികൃഷ്ണന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് യുകെയില്‍ എത്തിയത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്.
ഒപ്പം താമസിക്കുന്ന സുഹൃത്തുക്കളാണ് വീട്ടുടമയെയും പൊലീസിനെയും മരണ വിവരം അറിയിച്ചത്. തലേദിവസം രാത്രി വരെ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് ഹരികൃഷ്ണന്‍ ഉറങ്ങാന്‍ പോയത്. മരണകാരണം വ്യക്തമല്ല.
Post Your Comments