ന്യൂഡല്‍ഹി : പൗരത്വബില്ലിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ നടത്തിയ സമരങ്ങള്‍ അക്രമാസക്തമായതിനു പിന്നില്‍ പുറത്തുനിന്നുള്ളലരുടെ ബോധപൂര്‍വ്വമായ ഇടപെടലെന്ന് റിപ്പോര്‍ട്ട്. ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടാം ദിനവുമുണ്ടായ സമരം അക്രമാസക്തമായതിനു പിന്നില്‍ വിദ്യാര്‍ത്ഥികളല്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ. ക്യാമ്പസിനകത്ത് കയറി വിദ്യാര്‍ത്ഥികളുടെ സമരത്തിലേക്ക് നുഴഞ്ഞു കയറിയ ചില ‘പുറത്തു നിന്നുള്ളവരെ’ അറസ്റ്റ് ചെയ്യാനാണ് പൊലീസ് അകത്തേക്ക് കയറിയതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമാസക്തമായ സമരത്തിന് പിന്നില്‍ വിദ്യാര്‍ത്ഥികളല്ലെന്ന് സര്‍വകലാശാലയും വിശദീകരിക്കുന്നു.
Read Also : രാജ്യതലസ്ഥാനത്ത് ബസുകള്‍ക്ക് തീവെച്ചത് യാത്രക്കാര്‍ ഉള്ളപ്പോള്‍ : പ്രതിഷേധം വര്‍ഗീയലഹളയായി മാറുന്നു
വൈകിട്ടോടെയാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിനിടെ അക്രമമുണ്ടായത്. ക്യാമ്പസിനടുത്തുള്ള പ്രദേശങ്ങളില്‍ നാല് ബസ്സുകള്‍ അടക്കം പത്ത് വാഹനങ്ങള്‍ കത്തിച്ചു. സുഖ്‌ദേബ് ബിഹാര്‍, ഫ്രണ്ട്‌സ് കോളനി പരിസരങ്ങളില്‍ വന്‍ അക്രമം അരങ്ങേറി. പൊലീസ് ക്യാമ്പസിനകത്തേക്ക് തുടര്‍ച്ചയായി കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. എല്ലാ ഗേറ്റുകളും പൊലീസ് അടച്ചു. ഫയര്‍ഫോഴ്‌സിന്റേതടക്കമുള്ള വാഹനങ്ങള്‍ കത്തിച്ചു.
പൊലീസിന് നേരെ കല്ലേറുണ്ടായി എന്നാണ് ആരോപിക്കപ്പെടുന്നത്. തിരികെ പൊലീസ് ക്യാമ്പസിനകത്തേക്ക് വെടി വച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇത് തെളിയിക്കാനുള്ള ചില ദൃശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ പുറത്തുവിടുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.
Post Your Comments