Latest News

പൗ​ര​ത്വ ബി​ല്ലി​നെ സം​ബ​ന്ധി​ച്ച്‌ ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​തെല്ലാം ഊ​ഹാ​പോഹ​ങ്ങ​ള്‍ : യോഗി ആദിത്യ നാഥ്

അ​തി​നാ​ല്‍ ത​ന്നെ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള​ത്.

ല​ക്നോ: പൗ​ര​ത്വ ബി​ല്ലി​നെ സം​ബ​ന്ധി​ച്ച്‌ ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​തും പ്ര​ച​രി​ക്കു​ന്ന​തു​മെ​ല്ലാം ഊ​ഹാ​പോഹ​ങ്ങ​ള്‍ ആ​ണെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഇ​ത്ത​ര​ത്തി​ല്‍ പ്ര​ച​രി​ക്കു​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ വി​ശ്വ​സി​ക്ക​രു​തെ​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗി​യു​ടെ ഓ​ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യാ​ണ് സ​ര്‍​ക്കാ​രി​ന് പ്ര​ധാ​നം. അ​തി​നാ​ല്‍ ത​ന്നെ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള​ത്.

പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ അ​വ​സാ​നിപ്പി​ക്ക​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്- യോഗി​യു​ടെ ഓ​ഫീ​സ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.അതേസമയം ദില്ലിയില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമാകുന്ന സാഹചര്യത്തില്‍ സമാധാന ആഹ്വാനവുമായി ദില്ലി മഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലിയില്‍ പ്രതിഷേധകാരികള്‍ മൂന്ന് ബസുകള്‍ കത്തിച്ച സാഹചര്യത്തിലാണ് കെജ്രിവാളിന്റെ ആഹ്വാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button