ലക്നൗ: യുവാക്കൾക്ക് സ്വയം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനായി ഉത്തർപ്രദേശ് സർക്കാർ ആപ്ലിക്കേഷൻ പുറത്തിറക്കി. ഉദയം സാരഥി എന്ന ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നിർവ്വഹിച്ചത്.
തൊഴിൽ അവസരങ്ങൾ സംബന്ധിച്ചും തൊഴിൽ മേഖലകൾ സംബന്ധിച്ചുമുള്ള എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാകുമെന്നതാണ് ആപ്പിന്റെ പ്രത്യേകത. ഒരു ജില്ല ഒരു ഉത്പന്നം സ്‌കീമിന് കീഴിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലും വിഭാഗങ്ങളിലുമുള്ളതും കേന്ദ്ര സർക്കാരിന് കീഴിലുള്ളതുമായ എല്ലാ തൊഴിൽ വിവരങ്ങളും ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും. യുവാക്കൾക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി ലഭിക്കുന്ന സർക്കാർ സഹായങ്ങൾ, തൊഴിൽ മേഖല സംബന്ധിച്ച വിദഗ്ധരുടെ ഉപദേശം, വായ്പാ ലഭ്യത എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളും ആപ്പിലൂടെ ലഭിക്കും. വിപണി ലഭ്യത, ബിസിനസ് മോഡലുകൾ, വികസന തന്ത്രങ്ങൾ എന്നിവയെ കുറിച്ചും ആപ്പ് വിവരം നൽകും.
Post Your Comments