അബുദാബി : യുഎയിലെ തൊഴില്‍ സമയം , സ്ഥാപനങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം. മോശം കാലാവസ്ഥ അനുഭവപ്പെടുമ്പോള്‍ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ ഇളവ് അനുവദിക്കണമെന്ന് യു.എ.ഇ തൊഴില്‍മന്ത്രാലയം. ജീവനക്കാരുടെ സുരക്ഷക്കാണ് പരിഗണന നല്‍കേണ്ടതെന്നും മന്ത്രാലയം സര്‍ക്കുലറില്‍ വ്യക്തമാക്കി.
മോശം കാലാവസ്ഥയില്‍ തൊഴില്‍ ഇളവ് അനുവദിക്കണമെന്ന് യു.എ.ഇ അധികൃതര്‍
കാലാവസ്ഥ മോശമാണെങ്കില്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കണം. മഴയും മൂടല്‍മഞ്ഞും അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ സുരക്ഷക്കാണ് പരിഗണന നല്‍കേണ്ടത്. അവരുടെ യാത്ര സുരക്ഷിതമാണെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞവര്‍ഷം മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി മന്ത്രാലയം വീണ്ടും നിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു.
Post Your Comments