തിരുവനനന്തപുരം: ഊബർ ഈറ്റ്സ് വിതരണക്കാർ കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്ത് തുടരുന്ന ഊബർ ഈറ്റ്സ് തൊഴിലാളികളുടെ സമരം പിൻവലിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന കമ്പനി ഉറപ്പ് നൽകിയതോടെയാണ് സമരം ഒത്തുതീർപ്പായത്. വെട്ടിക്കുറച്ച വേതനം വർദ്ധിപ്പിക്കുക, തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുക, അകാരണമായി പുറത്താക്കാതിരിക്കുക തുടങ്ങിയ ഒമ്പത് ആവശ്യങ്ങൾ നടപ്പാക്കുമെന്ന ഉറപ്പാണ് കമ്പനി തൊഴിലാളികൾക്ക് നൽകിയത്.
നടപ്പാക്കാൻ ആവശ്യപ്പെട്ട സാവകാശവും തൊഴിലാളികൾ അംഗീകരിച്ചു. അധികൃതർ നൽകിയ ഉറപ്പ് വിശ്വസിക്കുന്നതായും ഉടൻ തന്നെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സമരസമിതി അറിയിച്ചു. അതേസമയം ഓൺലൈൻ ഭക്ഷണ വിതരണത്തൊഴിലാളികൾക്കായി സ്വതന്ത്ര ട്രേഡ് യൂണിയൻ രൂപികരിക്കാനും സമരസമിതി തീരുമാനിച്ചു.
Post Your Comments