Latest NewsLife Style

ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍… അധികം കേട്ടിട്ടില്ലാത്ത ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ ഇങ്ങനെ

ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ (Obsessive compulsive disorder – OCD) ഒരു പ്രത്യേക തരം പെരുമാറ്റ രീതിയുമായി ബന്ധപ്പെട്ട അവസ്ഥകളില്‍ ഒന്നാണ്. ഒരു രോഗാവസ്ഥ എന്നതിലുപരി മാനസികപരമായി ഒരാളില്‍ ഉണ്ടാകുന്ന വ്യതിയാനം എന്നാണ് ഇതിനെ പറയേണ്ടത്. സ്വഭാവപരവും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതുമായ ഒരു തകരാറാണ് ഇത്.

ഒരു കാര്യത്തപ്പറ്റി ഒരാളില്‍ നിര്‍ബന്ധിതമായ ചിട്ടയും ആശങ്കകളും ഉണ്ടാകുകയും ഇതുപ്രകാരം ഏതെങ്കിലുമൊരു പ്രവര്‍ത്തിയില്‍ ആവര്‍ത്തിച്ച് ഏര്‍പ്പെട്ടു കൊണ്ടിരിക്കാനുള്ള പ്രവണതകയും വ്യഗ്രതയുമാണ് ഈ അവസ്ഥയുടെ പ്രത്യേകത. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ എന്തു കാര്യവും പലതവണ ചെയ്യുക , ചെയ്തത് ശരിയായോ എന്ന് പലതവണ പുന:പരിശോധിക്കുക എന്നതാണ് ഈ അവസ്ഥ. ആവര്‍ത്തിച്ചു ചെയ്യുന്ന പ്രവൃത്തികള്‍ യുക്തി രഹിതമാണെന്നും ഒസിഡി ബാധിച്ചവര്‍ക്ക് മിക്കപ്പോഴും തിരിച്ചറിയാന്‍ കഴിയുമെങ്കിലും, അവര്‍ക്ക് അതിനെ മറി കടക്കാന്‍ സാധിക്കില്ല.

രോഗലക്ഷണങ്ങള്‍

ഒ.സി.ഡി യുടെ പ്രശ്‌നമുള്ള ആളുകളില്‍ കണ്ടുവരുന്ന ചില ലക്ഷണങ്ങള്‍ ഇവയെല്ലാമാണ്.

1. രോഗാണുക്കള്‍, അഴുക്ക്, വൃത്തി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിട്ടു മാറാത്തതും യുക്തിഹീനവുമായ ചിന്തകള്‍.

2. പതിവായി കൈ കഴുകുകയോ, സോപ്പ് ഉപയോഗിച്ച് പലതവണ കൈകള്‍ കഴുകിയിട്ടും തൃപ്തി വരാത്തതായി അനുഭവപ്പെടുകയോ ചെയ്യുന്നത് രോഗ ലക്ഷണമാണ്.

3. വാതിലുകള്‍ പൂട്ടിയ ശേഷവും അത് പൂട്ടിയിട്ടണ്ടോ എന്ന് വീണ്ടും ആവര്‍ത്തിച്ച് പരിശോധിക്കുകയോ, വീട്ടുസാധനങ്ങള്‍ പലതും കൃത്യമായ സ്ഥാനത്ത് വീണ്ടു വീണ്ടും അടുക്കി വയ്ക്കുകയോ ചെയ്യുന്നത് എല്ലാം ഒസിഡിയുടെ ചില ലക്ഷണങ്ങളാണ്.

4. ലൈംഗികവും മതപരവുമായ അപ്രിയ വികാരങ്ങളും സങ്കല്‍പ്പങ്ങളും, അന്ധവിശ്വാസങ്ങള്‍ എന്നിവയോട് കൂടുതല്‍ താല്‍പര്യം കാണിക്കുക.

5. ഗ്യാസ് സ്റ്റൗ ഓഫാക്കിയിട്ടുണ്ടോ, പൈപ്പ് അടച്ചിട്ടണ്ടോ എന്നൊക്കെ നിരവധി തവണ പരിശോധിച്ച് ഉറപ്പിക്കുക.

6. പഴയ വര്‍ത്തമാന പത്രങ്ങള്‍, കുപ്പികളുടെ അടപ്പുകള്‍ തുടങ്ങിയ ആവശ്യമില്ലാത്ത വസ്തുക്കള്‍ ശേഖരിച്ചു വയ്ക്കുക. പേരുകളും മറ്റും നിര്‍ത്താനാവാതെ ഉച്ചരിച്ചു കൊണ്ടിരിക്കുക.

7. ഒ.സി.ഡി സംബന്ധമായ പ്രശ്‌നമുള്ള ഒരാള്‍ തന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ മടി കാണിക്കാറുള്ള ഒരാളായിരിക്കും.

ഒ.സി.ഡിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ നിങ്ങളുടെ സമയത്തെ ഏറ്റവുമധികം കവര്‍ന്നെടുക്കാനും നിങ്ങളുടെ ചിന്തകളെ കീഴടക്കാനും കാരണമാകും. അതിനാല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ നിങ്ങളില്‍ കണ്ടാന്‍ ഡോക്ടറുടെ സഹായം തേടുന്നത് നല്ലതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button