മുംബൈ : ഇന്ന് മികച്ച നേട്ടത്തിലായിരുന്ന ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 70.99 പോയിന്റ് താഴ്ന്ന് 40,938.72ലും നിഫ്റ്റി 26 പോയിന്റ് താഴ്ന്ന് 12,060.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൊത്തവില പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതാണ് നഷ്ടങ്ങൾക്ക് കാരണം. ബിഎസ്ഇയിലെ 1122 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1342 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 207 ഓഹരികള്‍ക്ക് മാറ്റമില്ല.
ലോഹം, വാഹനം, എഫ്എംസിജി, ഊര്‍ജം, ഫാര്‍മ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലായി. ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കി. ടിസിഎസ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഗെയില്‍, എച്ച്ഡിഎഫ്സി, പവര്‍ ഗ്രിഡ് കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഗ്രാസിം, അദാനി പോര്‍ട്സ്, ഐടിസി, കോള്‍ ഇന്ത്യ, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഐഒസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments