Latest NewsNewsIndia

ശബരിമലയില്‍ കാണിക്കവരവ് കൂത്തനെ ഉയരുന്നു : ദിവസവും കിട്ടുന്ന നാണയത്തിന്റെ 10 ശതമാനം പോലും എണ്ണിത്തീര്‍ക്കാന്‍ കഴിയുന്നില്ല; കൂടിയിട്ടിരിക്കുന്നത് കോടികണക്കിന് രൂപയുടെ നാണയങ്ങള്‍

ശബരിമല : ശബരിമലയില്‍ കാണിക്കവരവ് കൂത്തനെ ഉയരുന്നു. ദിവസവും കിട്ടുന്ന നാണയത്തിന്റെ 10 ശതമാനം പോലും എണ്ണിത്തീര്‍ക്കാന്‍ കഴിയുന്നില്ല. കൂടിയിട്ടിരിക്കുന്നത് കോടികണക്കിന് രൂപയുടെ നാണയങ്ങളാണ്. തീര്‍ത്ഥാടനകാലം തുടങ്ങി കഴിഞ്ഞ ശനിയാഴ്ച വരെ സന്നിധാനത്തെ വരുമാനം 104.72 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 കോടിയുടെ വര്‍ധനവാണ് ഈ 28 ദിവസം കൊണ്ട് ഉണ്ടായത്. യുവതി പ്രവേശനത്തിലെ ആശങ്ക തീര്‍ന്നതോടെ വലിയ തിരിക്കാണ് ശബരിമലയില്‍. ഇതാണ് വരുമാനം കൂടാന്‍ കാരണം. ഇതോടെ നാണയങ്ങള്‍ എണ്ണിതീരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

Read Also : ശബരിമലയിൽ സമയം കഴിഞ്ഞും നെയ്യ് സ്വീകരിക്കാന്‍ സംവിധാനവുമായി ദേവസ്വം ബോര്‍ഡ്

കാണിക്കവരവ് കൂടിയതോടെ ദിവസവും കിട്ടുന്ന നാണയത്തിന്റെ 10 ശതമാനം പോലും എണ്ണിത്തീര്‍ക്കാന്‍ കഴിയുന്നില്ല. ദേവസ്വം ഭണ്ഡാരത്തില്‍ 2 ഭാഗത്തായി നാണയങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. തിരുപ്പതി ക്ഷേത്രത്തിലെ പോലെ നാണയങ്ങള്‍ തരംതിരിച്ച് തൂക്കി എടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ പലതലത്തില്‍ നടന്നെങ്കിലും നടപ്പായില്ല. നാണയം തരം തിരിക്കുന്നതിനു ധനലക്ഷ്മി ബാങ്ക് 2 യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നാണയങ്ങള്‍ എണ്ണി തീരാന്‍ മതിയാകുന്നില്ല. നാണയങ്ങള്‍ കുന്നു കൂടുന്നതില്‍ ദേവസ്വം ബോര്‍ഡിനും ആശങ്ക ഏറെയുണ്ട്.

ഇന്നലെ വരെയുള്ള ആകെ വരുമാനം 104,72,72,798 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 64 കോടി 16 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. അരവണ വില്‍പനയിലൂടെയാണ് ഏറ്റവും കൂടുതല്‍ വരുമാനം 43 കോടി 41 ലക്ഷം രൂപ. കഴിഞ്ഞ വര്‍ഷം ഇത് 23 കോടി 88 ലക്ഷമായിരുന്നു. കാണിക്ക ഇനത്തില്‍ 10 കോടിയുടെ അധിക വരുമാനമുണ്ട്.

മണ്ഡലകാല തീര്‍ത്ഥാടനത്തിനു സമാപനം കുറിച്ച് 27നു ക്ഷേത്ര നട അടയ്ക്കും. മകരവിളക്കിനായി 30ന് വീണ്ടും തുറക്കും. 27നു രാത്രി 10നാണു നട അടയ്ക്കുക. 9.30ന് അത്താഴ പൂജ തുടങ്ങും. കഴിഞ്ഞ മൂന്നു ദിവസമായി അനുഭവപ്പെട്ട വലിയ തിരക്കിനു നേരിയ ശമനമായി. ഇന്നലെ സന്ധ്യയ്ക്കു ശേഷം തീര്‍ത്ഥാടകരുടെ പ്രവാഹം കുറഞ്ഞു. ഇന്നലെ രാവിലെ മണിക്കൂറില്‍ 3800 പേര്‍ വീതം മലകയറി എത്തി. സന്ധ്യയ്ക്കു ശേഷം മണിക്കൂറില്‍ 3000 പേരായി കുറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button