KeralaLatest NewsNews

പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ പ്രതിഷേധം ശക്തമാക്കുന്നു : നിരോധനാജ്ഞ ലംഘിയ്ക്കാന്‍ തീരുമാനം

പുതുവൈപ്പ്: പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ പ്രതിഷേധം ശക്തമാക്കുന്നു . നിരോധനാജ്ഞ ലംഘിയ്ക്കാന്‍ തീരുമാനം. പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി. ശനിയാഴ്ച മുതല്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം തുടങ്ങുവാനാണ് തീരുമാനം. ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തുമെന്നും സമരസമിതി അറിയിച്ചു.

നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് അര്‍ദ്ധരാത്രി മുതല്‍ സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുതുവൈപ്പില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ടെര്‍മിനലിനെതിരെ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

2010ല്‍ തുടങ്ങിയ നിര്‍മ്മാണം രണ്ടരവര്‍ഷമായി മുടങ്ങിക്കിടക്കുയാണ്. ആറ് മാസത്തിനകം പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയുടെ കാലാവധി തീരും. ഇതോടെയാണ് നിര്‍മ്മാണം വീണ്ടും തുടങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. ജനവാസ മേഖലയിലെ ടെര്‍മിനലിന് അപകട സാധ്യത ഏറെയാണെന്ന ആക്ഷേപമാണ് നാട്ടുകാര്‍ക്കുള്ളത്.

ഇന്നലെ രാത്രി അതീവ നാടകീയമാണ് പുതുവൈപ്പിലെത്തിയ പൊലീസ് സമരപ്പന്തല്‍ പൊളിച്ച് കളഞ്ഞ് ചുറ്റും ബാരിക്കേഡ് കെട്ടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ കളക്ടര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button