Latest NewsUAENews

വാഹനങ്ങളില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വെക്കുന്നവർക്ക് മുന്നറിയിപ്പ്

അബുദാബി: വാഹനങ്ങളില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വെയ്ക്കുകയോ വലിയ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നവർക്ക് മുന്നറിയിപ്പ്. ഇത്തരം പരാതികൾ ലഭിച്ചാൽ 400 ദിര്‍ഹം (7600ലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്നും ഡ്രൈവര്‍മാര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകൾ നൽകുമെന്നും അബുദാബി പൊലീസ് അറിയിച്ചു.

Read also: മോട്ടോര്‍ വാഹനനിയമം: പിഴയെക്കാള്‍ കുറഞ്ഞതുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

റോഡില്‍ വാഹനങ്ങളുമായി അഭ്യാസം നടത്തിയും നിയമവിരുദ്ധമായ ഘടകങ്ങള്‍ വാഹനങ്ങള്‍ ഘടിപ്പിച്ചും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരുണ്ട്. അനുവദനീയമായതിനേക്കാള്‍ ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ഇരുപതാം വകുപ്പ് പ്രകാരം 2000 ദിര്‍ഹം പിഴയും ഡ്രൈവര്‍ക്ക് 12 ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കും. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങള്‍ 999 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button