KeralaLatest NewsIndia

ആ നുണ പടച്ചുവിട്ടതാണ്,​ ഈ വാർത്തയെത്തുടർന്നാണ് സെക്രട്ടറിയേറ്റിനുമുന്നിൽ മയ്യത്തുനമസ്കാരമടക്കം നടന്നത്.​: കെ. സുരേന്ദ്രന്‍

എല്ലാ ചാനലുകളും മിനിട്ടുകള്‍ നീണ്ട അഭിമുഖത്തോടെ സംപ്രേഷണം ചെയ്യുകയും ഇപ്പോഴും ആവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും' സുരേന്ദ്രന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ മനപ്പൂര്‍പ്പം പ്രചരിപ്പിച്ചതാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. ‘ഈ വാര്‍ത്ത വെറുതെ ഉണ്ടായതല്ല. മനപ്പൂര്‍വം പ്രചരിപ്പിച്ചതാണ്. എല്ലാ ചാനലുകളും മിനിട്ടുകള്‍ നീണ്ട അഭിമുഖത്തോടെ സംപ്രേഷണം ചെയ്യുകയും ഇപ്പോഴും ആവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും’ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ, ജാമിയ മില്ലിയയിൽ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു എന്ന നിലയിൽ പ്രചരിപ്പിക്കപ്പെട്ട വാർത്ത വെറുതെ ഉണ്ടായതല്ല. മനപ്പൂർവം പ്രചരിപ്പിച്ചതാണ്. എല്ലാ ചാനലുകളും മിനിട്ടുകൾ നീണ്ട അഭിമുഖത്തോടെ സംപ്രേഷണം ചെയ്യുകയും ഇപ്പോഴും ആവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നുണക്കഥ മലയാളികളായ ജിഹാദി മാധ്യമപ്രവർത്തകർ പടച്ചുവിട്ടതാണ്.

ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ സത്യം പുറത്തുവരുമ്പോൾ ഈ നുണപ്രചാരണത്തിലൂടെ ഉണ്ടായ മുറിവുകൾക്ക് ആരുത്തരം പറയും. ഈ വാർത്തയെത്തുടർന്നാണ് സെക്രട്ടറിയേറ്റിനുമുന്നിൽ മയ്യത്തുനമസ്കാരമടക്കം നടന്നത്. അവസാനം കോഴിക്കോട്ടെ യു. എ. പി. എ കേസ്സുപോലെ സി. പി. എം അവരെ കയ്യൊഴിയുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button