ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനിടെ പൊലീസ് സര്‍വകലാശാലയില്‍ കയറിയത് നിയമവിരുദ്ധമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.അധികൃതരുടെ അനുമതിയില്ലാതെ പൊലീസ് സര്‍വകലാശാലയില്‍ പ്രവേശിച്ചത് തെറ്റാണ്. ലൈബ്രറിയില്‍ അതിക്രമിച്ച് കയറിയതും വിദ്യാര്‍ഥികളെ ബലമായി ക്യാമ്പസില്‍ നിന്ന് പുറത്താക്കാന്‍ ബലം പ്രയോഗിച്ചതും കണ്ണീര്‍ വാതകം പ്രയോഗിച്ചതും തെറ്റാണെന്നും പാര്‍ട്ടി അപലപിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെ, സര്‍വകലാശാലയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത 67 വിദ്യാര്‍ഥികളെ വിട്ടയച്ചതിനേത്തുടര്ന്ന് ഒന്‍പത് മണിക്കൂര്‍ നീണ്ട പോലീസ് ആസ്ഥാനത്തെ പ്രക്ഷോഭം വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍, പൗരത്വ ബില്ലിനെതിരായ ശക്തമായ പ്രക്ഷോഭം തുടരുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.അതേസമയം പൊലീസിന് നേരെ കല്ലെറിഞ്ഞതാണ് പോലീസ് കാമ്പസിൽ കടന്നു ആക്രമിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.
Post Your Comments