ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് അഭിമാനമായി ഇന്ത്യയുടെ ത്രികണ്ഡ് കപ്പല്‍. കെനിയയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുപോയിരുന്ന യുഎന്‍ വ്യാപാര കപ്പലിന് സുരക്ഷ ഒരുക്കി ഇന്ത്യന്‍ നാവിക കപ്പല്‍. ഇന്ത്യന്‍ നാവിക സേനയുടെ ത്രികണ്ഡ് നാവിക കപ്പലാണ് ഐക്യരാഷ്ട്രസഭയുടെ അനുബന്ധ വ്യാപാര കപ്പലായ എംവി അന്നികയ്ക്ക് അകമ്പടി നല്‍കിയത്.
ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) സംരംഭത്തിന്റെ ഭാഗമായി ആഫ്രിക്കയിലെ നിരാലംബര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാറുണ്ട്. കടല്‍ മാര്‍ഗമാണ് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുനല്‍കുന്നത്. എന്നാല്‍ സൊമാലിയയുടെ കിഴക്കന്‍ തീരം കടല്‍ക്കൊള്ളക്കാരുടെ താവളമാണ്. ഇവരുടെ ആക്രമണങ്ങള്‍ തടയാനാണ് ഇന്ത്യന്‍ നാവിക സേനയുടെ അകമ്പടി തേടിയത്.
Post Your Comments