തിരുവനന്തപുരം : ജാമിയ മിലിയ സംഘര്‍ഷത്തില്‍ പ്രതിഷേധിയ്ക്കാന്‍ സംസ്ഥാനത്ത് അര്‍ധരാത്രിയില്‍ നടത്തിയ ഡിവൈഎഫ്ഐ മാര്‍ച്ചിനു നേരെ ജലപീരങ്കി. പ്രയോഗം.
തിരുവനന്തപുരത്ത് രാജ് ഭവനിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോഴിക്കോട് കോഴിക്കോട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു. ജില്ലാ സെക്രട്ടറി വസീഫിന്റെ നേതൃത്വത്തില്‍ മലബാര്‍ എക്‌സ്പ്രസാണ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് ട്രെയിന്‍ വൈകിയാണ് ഓടുന്നത്. ഞായറാഴ്ച വൈകിട്ടാണ് ഡല്‍ഹി ജാമിയ മിലിയയിലും സമീപപ്രദേശങ്ങളിലും വന്‍ പ്രതിഷേധമുയര്‍ന്നത്. നാല് ബസുകള്‍ അടക്കം പത്തോളം വാഹനങ്ങള്‍ കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു, ലാത്തിച്ചാര്‍ജ്ജ് നടത്തി. ക്യാമ്പസിനകത്ത് പ്രവേശിപ്പ പൊലീസ് ഗേറ്റ് അടച്ചുപൂട്ടി.
Post Your Comments