Latest NewsIndia

പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എമ്മും സുപ്രീം കോടതിയിലേക്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ പോകാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നതെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എം സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയെ സമീപിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.പുതിയ പൗരത്വ നിയമം ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളെയും റദ്ദുചെയ്യുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ പോകാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നതെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

കേരളത്തില്‍ മലയാളം മാത്രം പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് അന്യ സംസ്ഥാന തൊഴിലാളിയെ കുത്തി, ഗുരുതരാവസ്ഥയിൽ

പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ റദ്ദ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചും യെച്ചൂരി രംഗത്ത് വന്നിരുന്നു. അനുമതിയില്ലാതെ പോലീസ് സര്‍വകലാശാലയില്‍ പ്രവേശിച്ചത് നിയമവിരുദ്ധമാണെന്നും വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് പുറത്താക്കാന്‍ ബലം പ്രയോഗിച്ചതും കണ്ണീര്‍ വാതകം പ്രയോഗിച്ചതും തെറ്റാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ മകന്‍ അബ്ദുള്ള അസം മത്സരിച്ച തെരഞ്ഞെടുപ്പ് അസാധുവാക്കി കോടതി

രാജ്യത്ത് ഇപ്പോള്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ പറഞ്ഞിരുന്നു. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ കേരളത്തിൽ ആരെയും മാറ്റി നിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം പൗരത്വഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് ഈ മതേതരത്വ സ്വഭാവത്തിന് തെളിവാണ്. മറ്റു പല സംസ്ഥാനങ്ങളും ഇത് മാതൃകയാക്കി പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button