തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ചാണ് 30 കാരനായ യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മുട്ടക്കാട് സ്വദേശി അജേഷാണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. മര്‍ദ്ദനത്തില്‍ നിന്നും രക്ഷപെടാന്‍ ഓടിയ യുവാവ് പിന്നീട് സമീപത്തെ വയലില്‍ കുഴഞ്ഞുവീണു.
തലശേരിയില്‍ ട്രെയിന്‍ തടഞ്ഞ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തു
പോലീസ് സ്ഥലത്തെത്തിയാണ് പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെയാണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചത്. സ്ഥിരം മോഷ്ടാവാണെന്ന് ആരോപിച്ച് ഓട്ടോറിക്ഷക്കാര്‍ യുവാവിനെ പിടികൂടി കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വെട്ടുകത്തി ചൂടാക്കി ജനനേന്ദ്രിയത്തിലും പിന്‍ഭാഗത്തും പൊള്ളിച്ചു.
സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ മകന്‍ അബ്ദുള്ള അസം മത്സരിച്ച തെരഞ്ഞെടുപ്പ് അസാധുവാക്കി കോടതി
സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍മാരായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജിനേഷ് വർഗീസ് (28), നസീർ (43), അരുൺ (29), സജൻ (33), റോബിൻസൺ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുഖമില്ലാത്ത ആളാണെന്നു പലരും പറഞ്ഞെങ്കിലും മർദ്ദിച്ചവർ ഇതൊന്നും ചെവിക്കൊണ്ടില്ല. നേരത്തെ സമാന രീതിയിൽ മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിൽ മധുവിനെ മർദ്ദിച്ചു കൊന്നത് വലിയ വിവാദമായിരുന്നു.
Post Your Comments