തിരുവനന്തപുരം: പൊലീസ് ശ്വാനസേനയിലേക്ക് 20 നായ്ക്കുട്ടികള്‍ കൂടി എത്തുന്നു. പുതിയ അംഗങ്ങളെ സ്വീകരിക്കുന്ന ചടങ്ങ് ഇന്ന് നടക്കും. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാല് ഇനങ്ങളില്‍ നിന്നായി 20 നായ്ക്കുട്ടികളെക്കൂടി എത്തിക്കുന്നത്. ബെല്‍ജിയം മലിനോയ്സ്, ബീഗിള്‍, ചിപ്പിപ്പാറൈ, കന്നി ഇനങ്ങളിലെ നായ്ക്കുട്ടികളാണ് കെ 9 സ്‌ക്വാഡ് എന്നറിയപ്പെടുന്ന സംഘത്തിലേക്ക് എത്തുന്നത്. സേവനകാലാവധി പൂര്‍ത്തിയാക്കിയ 12 നായ്ക്കള്‍ക്ക് യാത്രയയപ്പും നല്‍കും.
Read also: കറന്റ് ചാർജ് അടക്കാൻ പണമില്ലാത്തതിനാൽ ഇരുട്ടിലകപ്പെട്ടുപോയ ഒരമ്മയ്ക്ക് സഹായവുമായി കേരള പോലീസ്
രക്ഷാപ്രവര്‍ത്തനത്തിനും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനുമായി ട്രാക്കര്‍, സ്നിഫര്‍ വിഭാഗങ്ങളിലായാണ് പുതുതായി എത്തുന്ന നായ്ക്കൾക്ക് പരിശീലനം നൽകുന്നത്. മയക്കുമരുന്നുകളും സ്‌ഫോടക വസ്തുക്കളും കണ്ടു പിടിക്കുന്നതിനും കാണാതായ ആള്‍ക്കാരെ കണ്ടെത്തുന്നതിനും കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്ന് തെളിവുകള്‍ ശേഖരിക്കാനും പൊലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ചു കീഴടക്കാനും ഇവയ്ക്ക് പരിശീലനം നൽകും.
Post Your Comments