KeralaLatest NewsNews

കറന്റ് ചാർജ് അടക്കാൻ പണമില്ലാത്തതിനാൽ ഇരുട്ടിലകപ്പെട്ടുപോയ ഒരമ്മയ്ക്ക് സഹായവുമായി കേരള പോലീസ്

തൃത്താല: കറന്റ് ചാർജ് അടക്കാൻ പണമില്ലാത്തതിനാൽ ഇരുട്ടിലകപ്പെട്ടുപോയ ഒരമ്മയ്ക്ക് സഹായവുമായി കേരള പോലീസ്. കുമരനലൂർ അമേറ്റിക്കരയിൽ മരണപ്പെട്ട കാരോട്ടുപറമ്പിൽ ചാത്തൻകുട്ടിയുടെ ഭാര്യ കോച്ചിയമ്മയുടെ വീട്ടിലാണ് കേരള പോലീസ് വെളിച്ചമെത്തിച്ചത്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കേരളാ പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ അമ്മ സഹായം അഭ്യർത്ഥിച്ചത് തൃത്താല ജനമൈത്രി പോലീസ് വിഭാഗത്തിലെ ജിജോമോനോടും സമീറലിയോടുമായിരുന്നു. കറന്റ് ബിൽ അടച്ചില്ലെന്നും കെ.എസ്.ഇ.ബിക്കാർ വന്നു ഫ്യൂസ് ഊരിയെന്നും ഇരുട്ടത്ത് ഇരിക്കേണ്ടി വരുമെന്നുമായിരുന്നു അമ്മ പറഞ്ഞത്. ഇതോടെ ജിജോമോനോടും സമീറലിയും കറന്റ് പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.

Read also: ആന്ധ്ര പൊലീസിന് സാധിക്കാത്തത് കേരള പൊലീസ് ചെയ്ത് കാണിച്ചു; ട്രോള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കൊച്ചുകുടിലിൽ പ്രകാശം പരത്തിയ തൃത്താലയിലെ പോലീസ്:
കറന്റ് ചാർജ് അടക്കാൻ പണമില്ലാത്തതിനാൽ
ഇരുട്ടിലകപ്പെട്ടുപോയ അമ്മക്ക് പോലീസിന്റെ സഹായം

കുമരനലൂർ അമേറ്റിക്കരയിൽ മരണപ്പെട്ട കാരോട്ടുപറമ്പിൽ ചാത്തൻകുട്ടിയുടെ ഭാര്യ കോച്ചിയമ്മ ഇന്ന് തനിച്ചാണ്. മക്കളയെല്ലാം വിവാഹം കഴിപ്പിച്ചു. ഇപ്പോൾ വാർദ്ധക്യത്തോടും അസുഖങ്ങളോടും പടപൊരുതുന്നു അമ്മ. നാല് മാസം കൂടുമ്പോൾ കിട്ടുന്ന തുച്ഛമായ പെൻഷൻ തുകയാണ് അമ്മയ്ക്ക് ആകെയുള്ള വരുമാന മാർഗ്ഗം. നേരം ഇരുട്ടിയതോടെ ഉമ്മറപ്പടിയിലേക്ക് വന്നു നിന്ന അമ്മ കൈകൂപ്പി സഹായം അഭ്യർത്ഥിച്ചത് തൃത്താല ജനമൈത്രി പോലീസ് വിഭാഗത്തിലെ ജിജോമോനോടും സമീറലിയോടുമായിരുന്നു. മറ്റൊന്നുമല്ല, കറന്റ്‌ പൈസ അടച്ചില്ല മോനെ, കെ.എസ്.ഇ.ബിക്കാർ വന്നു (ഫ്യൂസ്) ഊരി, ഇന്ന് രാത്രി മുഴുവൻ ഞാൻ ഇരുട്ടത്തിരിക്കേണ്ടി വരുമെന്നും മണ്ണെണ്ണ വിളക്കിലെ പുക ശ്വസിച്ചു ശ്വസംമുട്ടലോടെ അമ്മ കരഞ്ഞു പറഞ്ഞപ്പോൾ.. പടിഞ്ഞാറങ്ങാടി കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ചപ്പോൾ, ഡിസ്കണക്ട് ചെയ്ത കറന്റ്‌ പുനഃസ്ഥാപിക്കാൻ ഇന്നിനി സാധിക്കില്ലെന്നതായിരുന്നു പോലീസിന് നൽകിയ മറുപടി.

കണ്ണിൽ വെള്ളം നിറഞ്ഞ് കൈക്കൂപ്പി നിൽക്കുന്ന അമ്മയെ ഇരുട്ടിൽ കിടത്തില്ല എന്ന ലക്ഷ്യത്തോടെ ഓൺലൈൻ മുഖാന്തരം മുഴുവൻ തുകയും പോലീസ് അടയ്ക്കുകയും, കെ.എസ്.ഇ.ബി എ.ഇ നാരായണന്റെ നിർദ്ദേശത്തോടെ വൈദ്യുതി പുനഃസ്ഥാപിയ്ക്കുകയും ചെയ്തു കൊടുത്തു. കറന്റ്‌ കണക്ഷൻ പുനഃസ്ഥാപിച്ചപ്പോൾ ഉമ്മറപ്പടിയിൽ നിന്നിരുന്ന അമ്മ ഇരുവരുടെ കൈകൾ ചേർത്ത് പിടിച്ച് നടന്നു നീങ്ങിയത് ഇരുട്ടിൽ നിന്ന് വെളിച്ചം പരത്തിയ തന്റെ ഇടനാഴികയിലേക്കായിരുന്നു. ഇരുട്ടിൽ അകപ്പെട്ടു പോകുമായിരുന്ന അമ്മക്ക് അടിയന്തര ഇടപെടലിലൂടെ വെളിച്ചവും സുരക്ഷയും ഉറപ്പാക്കാൻ സാധിച്ച പോലീസ് ഉദ്യോഗസ്ഥരായ ജിജോമോനും സമീറലിക്കും ഒപ്പം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ നാരായണനും സ്നേഹാഭിനന്ദനങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button