Latest NewsKeralaNews

ശബരിമലയിൽ സമയം കഴിഞ്ഞും നെയ്യ് സ്വീകരിക്കാന്‍ സംവിധാനവുമായി ദേവസ്വം ബോര്‍ഡ്

ശബരിമല: ഭക്തര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നെയ്യ് സമയം കഴിഞ്ഞാലും അഭിഷേകത്തിന് ഏറ്റുവാങ്ങാന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ദേവസ്വം ബോര്‍ഡ്. രാവിലെ 3.15 മുതല്‍ ഉച്ചയ്ക്കു 11.30 വരെയാണ് അഭിഷേകം. അതിനു ശേഷം എത്തുന്ന അയ്യപ്പന്മാര്‍ക്ക് പിറ്റേദിവസം പുലര്‍ച്ചെ വരെ അഭിഷേകത്തിന് കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ ഇതിന് സമയം ഇല്ലാത്തവര്‍ക്കായി വടക്കേ നടയില്‍ പ്രത്യേക കൗണ്ടര്‍ തുറന്നിട്ടുണ്ട്. പുതിയ ക്യൂ സംവിധാനവും ഏര്‍പ്പെടുത്തി.നെയ് തേങ്ങാ പൊട്ടിച്ച്‌ അതിലെ നെയ്യ് പാത്രത്തില്‍ സംഭരിച്ച്‌ മുദ്രയുടെ എണ്ണം കണക്കാക്കി ടിക്കറ്റ് എടുത്ത് കൗണ്ടറില്‍ ഏല്‍പിക്കണം. 60 ശതമാനം നെയ്യും അഭിഷേകത്തിന് എടുത്ത ശേഷം ബാക്കി തിരിച്ച് നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button