ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് വ്യക്തമാക്കി സവര്‍ക്കറുടെ ചെറുമകന് രഞ്ജിത് സവര്‍ക്കര്‍. റേപ്പ് ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണെന്ന് രാഹുൽ പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് രഞ്ജിത്ത് കേസ് കൊടുക്കുമെന്ന് അറിയിച്ചത്. ശനിയാഴ്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു രാഹുലിന്റെ വിവാദപരാമർശം.
Read also: സവർക്കറെ അപമാനിക്കരുത്, രാഹുലിനെതിരെ പ്രതിഷേധവുമായി ശിവസേന
രാഹുലിന്റെ പരാമര്‍ശം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറുമായി കൂടിക്കാഴ്ച നടത്തുമെന്നും രഞ്ജിത്ത് പറഞ്ഞു. ശിവസേനയുടെ തത്വശാസ്ത്രത്തിന്റെ നട്ടെല്ല് ഹിന്ദുത്വമാണ്. അതിനാല്‍ രാഹുലിനെതിരെ നടപടി സ്വീകരിക്കാന്‍ ഉദ്ധവിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments