Latest NewsKeralaNews

റിലീസിന്റെ മൂന്നാം ദിവസം മാമാങ്കത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

കോഴിക്കോട്: മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന്റെ വ്യാജപതിപ്പ് റിലിസ് ചെയ്ത് മൂന്നാം ദിവസം ഇന്റര്‍നെറ്റില്‍. ടൊറന്റില്‍ എത്തിയ വ്യാജപതിപ്പ് തമിഴ് റോക്കേഴ്‌സാണ് പുറത്ത് വിട്ട് പ്രചരിപ്പിക്കുന്നത്. വിദേശ രാജ്യത്ത് നിന്നുള്ള പ്രിന്റാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. മറ്റ് രാജ്യങ്ങളില്‍ നിന്നാണ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കേരളപോലീസിന്റെ സൈബര്‍ഡോം അന്വേഷണം തുടങ്ങി. ചിത്രം നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആംഭിച്ചു

മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മിച്ചത്. 12നാണ് തിയേറ്ററുകളില്‍ മാമാങ്കംഎത്തിയത്. 45 രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
സാമൂതിരിയുടെയും വള്ളുവക്കോനാതിരിയുടെയും കുടിപ്പകയുടെ ചരിത്രത്തിലൂന്നിയാണ് മാമാങ്കം കഥപറയുന്നത്. മമ്മൂട്ടിയെക്കൂടാതെ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, മാസ്റ്റര്‍ അച്യുതന്‍ ,പ്രാചി തെഹ്ലാന്‍, കനിഹ, അനു സിത്താര, ഇനിയ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button